September 22, 2024

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന : ഇന്ന് 160 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കുറച്ചു ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണവില. ഇടക്ക് അനങ്ങാതിരുന്നും 10 രൂപ കൂടിയും കുറഞ്ഞുമൊക്കെയായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. എന്നാല്‍, ഇന്ന് 20 രൂപയുടെ വര്‍ധനായണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിനുണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 5800 രൂപയായി. പവന് 160 രൂപയുടെ വര്‍ധനയോടെ 46400 രൂപയിലേക്കും എത്തി.

 

24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ വര്‍ധിച്ച്‌ 6,327 രൂപയായി. പവന് 50,616 രൂപയുമായി. ഫെബ്രുവരി ഒന്നിലെ ഫെഡ് റിസര്‍വ് മീറ്റിംഗ് തീരുമാനങ്ങള്‍, കേന്ദ്ര ബജറ്റ് എന്നിവ സ്വര്‍ണ വിലയെ സംബന്ധിച്ച്‌ നിര്‍ണായകമാണ്.

 

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,031.86 ഡോളറിലാണ് സ്വര്‍ണ വില. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 82.65 ഡോളറാണ്. ഡോളറിനെതിരെ 83.13 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

 

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.