ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം ; രണ്ട് പേർക്ക് പരിക്ക്
പുൽപ്പള്ളി : ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് മെമ്പർ പാളക്കൊല്ലി ചാലക്കൽ ഷെൽജൻ(52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവർക്കാണ് പരിക്ക്. ഷെൽജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേകാടിക്ക് കാറിൽ പോകവെ വനപാതയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കാർ ഭാഗീകമായി തകർന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ ഇതേ സ്ഥലത്ത് നിന്ന് ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.