എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ലീഗിലെ ബ്രാന്‍ അഹമ്മദ് കുട്ടി ചുമതലയേറ്റു
എടവക : എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ബ്രാന്‍ അഹമ്മദ് കുട്ടി ചുമതലയേറ്റു. എടവക ഗ്രാമ പഞ്ചായത് ഓഫീസില്‍ ഇന്ന് ചേര്‍ന്ന മെമ്പര്‍മാരുടെ യോഗത്തില്‍ റിട്ടെണിങ് ഓഫീസര്‍ സി.എച്ച്.റഫീഖ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ എം.പി വത്സന്‍ എട്ട് വോട്ടുകള്‍ നേടിയപ്പോള്‍ 11 വോട്ടുകള്‍ കരസ്ഥമാക്കിയാണ് ബ്രാന്‍ അഹമ്മദ് കുട്ടി പ്രസിഡന്റ് സ്ഥാഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
യു.ഡി.എഫ് ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം കോണ്‍ഗ്രസ്സും പിന്നീട് രണ്ടു വര്‍ഷം ലീഗിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. ഈ ധാരണ പ്രകാരം മൂന്ന് വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച എച്ച്.ബി പ്രദീപ് മാസ്റ്റര്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.
നിലവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ലീഗിലെ ജംഷീറ ഷിഹാബും സ്ഥാനമൊഴിഞ്ഞിരുന്നു. പ്രസ്തുത സ്ഥാനം ഇനി കോണ്‍ഗ്രസ്സിന് ലഭിക്കും.