പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പനമരം മാത്തൂർ പൊയിൽ കോളനിയിലെ അഖിൽ (20) നെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന് കുട്ടി ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി മൂന്നുമാസം ഗർഭിണിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.