മാനന്തവാടിയിൽ ഭീതിപരത്തിയ കരടി പനമരത്ത് ; കീഞ്ഞുകടവിൽ കരടിയെ കണ്ടെന്ന്
പനമരം : മാനന്തവാടി നഗരസഭയുടേയും, വെള്ളമുണ്ട പഞ്ചായത്തിന്റേയും വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ഭീതി വിതച്ച കരടി നിലവില്‍ പനമരത്തെത്തിയതായി സൂചന. നാട്ടുകാരില്‍ ചിലര്‍ പുലര്‍ച്ചെ കരടിയെ കണ്ടതായി പറയുന്നുണ്ട്. കൂടാതെ കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ ഇവിടെ കരടിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വനപാലകര്‍ പരിശോധന നടത്തുകയാണ്
.