പനമരത്തെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം
പനമരം : പനമരത്തെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. പനമരം ടൗണിനടുത്ത മേച്ചേരി, വാടോച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ഒരു കുട്ടിയാന ഉൾപ്പെടെ എട്ട് കാട്ടാനകളാണ് നിർവാരം അമ്മാനിയിലെ വനവും താണ്ടി പനമരത്തെത്തിയത്. വനപാലകരും പോലീസും നാട്ടുകാരും ചേർന്ന് കാട്ടാനകളെ വാടോച്ചാലിൽ നിന്നും തുരത്തി. ഇപ്പോൾ മേച്ചേരി വയലിലെ ഇല്ലിക്കൂട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടാനകൾ