പനമരം ബിവറേജ് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങി : നാലുപേർ അറസ്റ്റിൽ
പനമരം : പനമരത്തെ ബിവറേജിൽ നിന്നും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ നാലുപേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ വാഴക്കണ്ടി സുധി (27), വാഴക്കണ്ടി സലേഷ് (28), മാത്തൂർ സ്വദേശി സനീഷ് (23), തലപ്പുഴ സ്വദേശി വിപിൻ (24) എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മദ്യശാലയിൽ എത്തിയ ഇവർക്ക് മദ്യം എടുത്ത് കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് കൗണ്ടറിൽ നിന്നും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി ഇവർ നാലുബോട്ടിൻ എടുത്തു കൊണ്ടു പോകുകയായിരുന്നു. സി.സി ടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
ചിത്രം : അറസ്റ്റിലായ പ്രതികൾ