September 23, 2024

സ്വർണവില താഴേക്ക് : ഇന്ന് ഒറ്റയടിക്ക് 280 രൂപ കുറഞ്ഞു

1 min read
Share

 

സ്വർണവിലയിൽ വമ്പൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.

 

ജനുവരി 12 മുതൽ സ്വർണവില ഉയർന്നിരുന്നു. നാല് ദിവസംകൊണ്ട് 440 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി 360 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

 

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.