പനമരം ടൗണിലെ ലോട്ടറി കടയിലെ മോഷണം : പ്രതി പിടിയിൽ
പനമരം : മോഷണ കേസിലെ പ്രതി പിടിയിൽ. പനമരം ടൗണിലെ ലോട്ടറി കടയിൽ കഴിഞ്ഞ മാസം 10 ന് കളവു നടത്തി മുങ്ങിയ പ്രതിയെയാണ് പാലക്കാട് വെച്ച് പനമരം ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട് കുനിശ്ശേരി കാരിയാൻകണ്ടി ശ്രീനിവാസ് (28) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ കണ്ടെടുത്തു.