September 20, 2024

പെരുന്തട്ടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

1 min read
Share

 

കൽപ്പറ്റ : ക്രിസ്തുമസ്-ന്യൂഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും വെള്ളാരംകുന്ന് പെരുന്തട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദ് (38 ) എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

 

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ലത്തീഫ്. കെ എം , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ.കെ, പ്രജീഷ്. എം.വി മിഥുൻ .കെ , റഷീദ്. കെ, ജെയ്മോൻ ഇ.എസ്, എക്സൈസ് ഡ്രൈവർ അബ്ദു റഹീം. എം.വി എന്നിവർ പങ്കെടുത്തു.

 

കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.