September 20, 2024

തിരുനെല്ലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്

1 min read
Share

 

കാട്ടിക്കുളം : തിരുനെല്ലി ക്ഷേത്രത്തിന് സമീപം വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ക്ക് കാലിന് ഗുരുതര പരിക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പി.കെ രഞ്ജിത്തിനാണ് പരിക്കേറ്റത്.

 

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനെല്ലി ക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു രഞ്ജിത്തിനെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നും ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ച മിനി ബസ്സിന്റെ ഡ്രൈവറായിരുന്നു രഞ്ജിത്ത്.

 

ഇന്നലെ തിരുനെല്ലി അപ്പപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികനും പരിക്കേറ്റിരുന്നു. കൃഷിയിടത്തില്‍ നിന്നും ആനയെ തുരത്തുന്നതിനിടയിടെയായിരുന്നു അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യന് പരിക്കേറ്റത്. തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യനും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.