പനമരത്ത് ഡി.വൈ.എഫ്.ഐ – യൂത്ത് ലീഗ് സംഘർഷം ; യൂത്ത് ലീഗ് പ്രവർത്തകന് ഗുരുതര പരിക്ക്
പനമരം : പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകന് നേരെ ഗുണ്ടാവിളയാട്ടം. പനമരത്തെ ചുമട്ട് തൊഴിലാളിയും യൂത്ത് ലീഗ് പ്രവർത്തകനുമായ കൈതക്കലിലെ പന്നിക്കോടൻ ഷൈജൽ (40) നേരെയായിരുന്നു ആക്രമണം. ഷൈജലിനെ ഒരുകൂട്ടം ഡി.വൈ.എഫ്.ഐ പ്രവർത്തകരും ലോഡിംഗ് തൊഴിലാളികളും ചേർന്ന്
പാതിരാസമയത്ത് പതിയിരുന്ന്മാ രകായുധങ്ങളുപയോഗിച്ചിച്ച്ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ ഷൈജൽ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈജലിൻ്റെ ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിച്ച പാടുകളാണുണ്ട്. തലക്കും പരിക്കേറ്റു. ശരീരത്തിൻ്റെ പല ഭാഗങ്ങളിലായിപന്ത്രണ്ടോളം സ്റ്റിച്ചുകളാണുള്ളത്. സംഭവത്തിൽ പനമരം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ദ്വാരകയിൽ നടന്ന പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘർഷത്തിന്റെ ഭാഗമായാണ് പനമരത്തുണ്ടായ ആക്രമണം. കോളേജിലെ സംഘർഷത്തിൽ പനമരത്തെ എം.എസ്.എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം രാത്രി 10 മണിയോടെ രണ്ട് എസ്.എഫ്.ഐ. പ്രവർത്തകരെ യൂത്ത്ലീഗ് പ്രവർത്തകർ പനമരത്ത് വെച്ച് കൈയ്യേറ്റം ചെയ്തിരുന്നു. ഇവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി മടങ്ങുകയും ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചതിലുള്ള പ്രതികാരമെന്നോണമായിരുന്നു രാത്രി 12 മണിയോടെ ഷൈജലിന് നേരെയുണ്ടായ ആക്രമണം.
ചിത്രം : മർദ്ദനത്തിൽ പരിക്കേറ്റ ഷൈജൽ