പെട്രോൾ അടിച്ചതിനെ ചൊല്ലി തർക്കം ; കരിമ്പുമ്മൽ പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ മർദ്ദനം
പനമരം : പനമരം കരിമ്പുമ്മലിലെ പെട്രോള്‍പമ്പില്‍ ഒരു സംഘമാളുകളെത്തി ജീവനക്കാരെ മര്‍ദിച്ചതായി പരാതി. മാനേജര്‍ റിയാസ്, ജീവനക്കാരനായ ബഗീഷ് എന്നിവര്‍ക്കാണ് പമ്പിന്റെ ഓഫീസില്‍ വെച്ച് മര്‍ദനമേറ്റത്. സംഭവ സമയം ഓഫീസിലുണ്ടായിരുന്ന റിയാസിന്റെ സാഹോദരപുത്രി ഒന്നര വയസുകാരി ഇനയ മറിയത്തിനും പരിക്കേറ്റു. മേശയോട് ചേര്‍ന്നുള്ള കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിക്ക് സംഘര്‍ഷസമയം മേശയ്ക്കും കസേരക്കുമിടയില്‍ കുടുങ്ങി പരിക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി.
വ്യാഴാഴ്ച സ്‌കൂട്ടറില്‍ അടിച്ച 100 രൂപയുടെ പെട്രോള്‍ കുറവായിരുന്നവെന്ന പരാതിയുമായെത്തിയ കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴോളം പേരാണ് ഇന്നലെ വൈകീട്ട് തങ്ങളെ മര്‍ദിച്ചതെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പനമരം പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.