വിഘ്നേഷിന് ദേശീയ ബാലശാസ്ത്ര പരീക്ഷയിൽ രണ്ടാം സ്ഥാനം
പനമരം : 2023 ലെ പി.ടി ഭാസ്ക്കരപ്പണിക്കർ സ്മാരക ദേശീയ ബാലശാസ്ത്ര പരീക്ഷയിൽ ആർ.എം വിഘ്നേഷിന് രണ്ടാം സ്ഥാനം. അഞ്ചുകുന്ന് രമേഷ് മന്ദിരത്തിൽ സരസ്വതി ബ്രാഹ്മണി അമ്മയുടെയും വിനോദ് നമ്പീശന്റെയും മകനാണ്. വിഘ്നേഷിന് ഇക്കുറി തളിര് സ്കോളർഷിപ്പും ലഭിച്ചു. 2021 ൽ ഉജ്ജ്വല ബാല്ല്യ പുരസ്ക്കാരവും ലഭിച്ചു. അഞ്ചുകുന്ന് ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.