കുതിപ്പിനൊടുവിൽ സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു ; ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു
കൽപ്പറ്റ : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 46,280 രൂപയാണ് വില. ഒരു ഗ്രാമിന് 5,785 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2032.30 ഡോളറിലാണ് വില. ഇന്നലെ ട്രോയ് ഔൺസ് വില 2,080 ഡോളർ കടന്നിരുന്നു. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില പവന് 47,000 രൂപ കടന്നതിന് ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്.
ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും സ്വർണ വിലയിൽ ഇടിവ്. ചെന്നൈയിൽ പവന് 1,000 രൂപ കുറഞ്ഞു. സ്വർണവില പവന് 46800 രൂപ നിലവാരത്തിലും ഗ്രാമിന് 5850 രൂപയിലുമാണ്.
ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുന്നതും ഡോളറിൻെറ മൂല്യം ഇടിവുമാണ് സ്വർണ വില കുതിക്കാൻ കാരണം. യുഎസിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഏഴ് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നു.
ഒരു ഗ്രാം വെള്ളിക്ക് 81.40 രൂപയും എട്ടു ഗ്രാം വെള്ളിക്ക് 651.20 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 81,400 രൂപയുമാണ് വില