സ്നേഹഭവനത്തിന് തറക്കല്ലിട്ടു
പനമരം : കൂളിവയൽ ഡബ്ബ്യൂ.എം.ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കേളേജിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന് തറക്കല്ലിട്ടു. പനമരം പഞ്ചായത്തിലെ ആറുമൊട്ടംകുന്നിലെ ഭവനരഹിതയായ വീട്ടമ്മയ്ക്കും കുടുംബത്തിനുമാണ് വീടൊരുങ്ങുന്നത്.
കേളേജ് പ്രിൻസിപ്പൽ ഡോ. പി.ടി അബ്ദുൽ അസീസ് സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ നിർവ്വഹിച്ചു. കൂളിവയൽ ജുമാമസ്ജിദ് ഖത്തീബ് ഫൈസൽ ദാരിമി മുഖ്യാതിഥിയായി. പനമരം ബ്ലോക്ക് പഞ്ചായത്തംഗം എം.കുഞ്ഞമ്മദ്, ഗ്രാമപ്പഞ്ചായത്തംഗം അജയ്കുമാർ, പി.കെ അസീസ്, എം.മജീദ്, ടി.അസീസ്, മൂസ കൂളിവയൽ, ടി.അശ്റഫ് തുടങ്ങിയവർ പങ്കെടുത്തു. നിർമാണ പുരോഗതിക്കായി സുമനുസ്സുകളുടെ സഹായം ഉണ്ടാവണമെന്ന് എൻ.എസ്.എസ് കോഡിനേറ്റർ എം. ഷെറിന അഭ്യർത്ഥിച്ചു.
ചിത്രം : ആറുമൊട്ടംകുന്നിൽ സ്നേഹഭവനത്തിന് തറക്കല്ലിടുന്നു.