September 20, 2024

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ 

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുമാണ് വർദ്ധിച്ചത്.

 

ആഗോള തലത്തിൽ സ്വർണവില വർദ്ധനവിലാണ്. ട്രോയ് ഔൺസിന് 15.69 ഡോളർ വർദ്ധിച്ച് 1,996.97 നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നിർണായക വില നിലവാരമായ 2000 ഡോളറിലേക്ക് ഉയരാനുള്ള പ്രവണത ആഗോള വിപണിയിൽ ദൃശ്യമാകുന്നുണ്ട്. അതേസമയം, കേരളത്തിൽ ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.40 രൂപയാണ് ഇന്നത്തെ വില നിലവാരം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.