മുള്ളന്‍കൊല്ലിയിലെ അമ്മിണിയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് അറസ്റ്റില്‍
പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണിയുടെ മരണം (55) കൊലപാതമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ബാബുവിന്റെ (60)അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് അമ്മിണിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മിണിയുടെ മരണവിവരം പുറത്തറിയുന്നത്. വഴക്കിനിടെ വിറക് ഉപയോഗിച്ചാണ് ബാബു ഭാര്യയെ മര്‍ദിച്ചത്. അടിയേറ്റുവീണ അമ്മിണി പ്രതികരിക്കാതായതോടെ ബാബു ഇരുളത്ത് താമസിക്കുന്ന മകന്‍ ബിജുവിനെ ഫോണ്‍ ചെയ്ത് വീട്ടിലേക്ക് വരുത്തിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നുമാണ് ബാബു മകനെ അറിയിച്ചത്. ബിജു വീട്ടിലെത്തിയപ്പോള്‍ അമ്മിണിക്ക് ജീവന്‍ ഉണ്ടായിരുന്നില്ല. വൈകാതെ സമീപവാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മദ്യലഹരിയില്‍ ബാബു ഭാര്യയുമായി വഴക്കടിക്കുന്നത് പതിവാണ്. അതിനാല്‍ വ്യാഴാഴ്ച രാത്രി ബഹളം കേട്ടെങ്കിലും അയല്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ബാബു ഭാര്യയെ ആക്രമിക്കുന്ന സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.