September 20, 2024

പെരിക്കല്ലൂരിൽ 102 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

1 min read
Share

 

പുല്‍പ്പള്ളി : കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വയനാട് സ്‌ക്വാഡും, ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

 

ബത്തേരി സ്വദേശി കല്ലന്‍കോടന്‍ വീട്ടില്‍ അസ്‌കാഫ് പി.എ (42) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, ആനന്ദ് കെ.സി, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.