ബാവലിയിൽ 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കാട്ടിക്കുളം : ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മാനന്തവാടി സര്‍ക്കിള്‍ ഓഫീസ് ടീമും ചെക്ക് പോസ്റ്റ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തമിഴ്‌നാട് എരുമാട് സ്വദേശി സുന്ദരന്‍ (28) നെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഏലിയാസ്, ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സജി പോള്‍ എക്‌സൈസ് ഡ്രൈവര്‍ സജീവന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.