സോഡാകുപ്പി കൊണ്ട് യുവാവിന്റെ തലക്കടിച്ചു; ഏഴ് പേര്‍ക്കെതിരെ കേസ്; രണ്ട് പേര്‍ അറസ്റ്റില്‍
മാനന്തവാടി : സ്ഥലതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്താല്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ഒണ്ടയങ്ങാടി പുളിക്കകുന്നേല്‍ ജിനോഷ് (43) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ഒണ്ടയങ്ങാടി എടപ്പടി വെച്ച് ഏഴംഗ സംഘം സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. കൂടാതെ കല്ലുകൊണ്ട് ആക്രമിച്ചതായും പറയുന്നു.
തലക്ക് മുറിവേറ്റ ജിനോഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഒണ്ടയങ്ങാടി സ്വദേശികളായ ഇട്ടിമുട്ടില്‍ സണ്ണി (40), കുട്ടന്‍ (50),ചെമ്പേറ്റകുന്ന് സുനില്‍ (50), ശശി (52), പുതുശ്ശേരികുന്ന് ഷിനോജ് (45), കക്കട്ടില്‍ ബേബി (55) തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സണ്ണി, ബേബി എന്നിവരെ അറസ്റ്റ് ചെയ്തു.
ജിനോഷിന്റെ ഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതായുള്ള പരാതിയെ തുടര്‍ന്ന് മാസങ്ങളായി നിയമ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്നലെത്തെ സംഭവമെന്നും പ്രതികളെ കുറിച്ചും മറ്റും അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.