സ്വത്ത് തര്‍ക്കത്തിനിടെ അനുജനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജ്യേഷ്ഠൻ അറസ്റ്റിൽ
കാട്ടിക്കുളം : തൃശ്ശിലേരിയിൽ സ്വത്ത് തര്‍ക്കത്തിനിടെ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി കാനഞ്ചേരികുന്ന് മരട്ടി വീട്ടില്‍ മാത്യു (55) വിനെ കുത്തി പരിക്കേല്‍പ്പിച്ച സഹോദരന്‍ തോമസ് (60) നെയാണ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തോമസ് കത്തിവെച്ച് മാത്യുവിനെ കുത്തുകയായിരുന്നു. നെഞ്ചിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യു മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുനെല്ലി അഡി.എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.