എം.എസ്.എസ് പനമരം മേഖലയെ ഇനി ഇവർ നയിക്കും
പനമരം : പനമരം മേഖല എം.എസ്.എസ് വാർഷിക ജനറൽ ബോഡി യോഗം പനമരത്ത് നടന്നു. മേഖല എം.എസ്.എസ് പ്രസിഡണ്ടായി വി. അസൈനാർ ഹാജിയെയും സെക്രട്ടറിയായി പി.കെ അബ്ദുൽ അസീസിനെയും ട്രഷററായി അബ്ദുള്ള കണക്കശ്ശേരിയേയും തെരഞ്ഞെടുത്തു. അബ്ദുല്ല ദയരോത്ത്, കുഞ്ഞമ്മദ് പുതിയടുത്ത് (വൈസ് പ്രസി.) നൗഷാദ് പച്ചിലക്കാട്, എൻ. അബ്ദുൽ റഷീദ് (സെക്ര.), മൊയ്തു ഹാജി കണക്കശ്ശേരി (സംസ്ഥാന കൗൺസിലർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
യോഗം ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.എം.ബഷീർ, ഇബ്രാഹിം തെങ്ങിൽ, എൻ. റഷീദ്, ഡി. അബ്ദുല്ല, വി.അബ്ദുൽ റഷീദ്, ടി.ടി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.