September 20, 2024

കുതിപ്പ് തുടർന്ന് സ്വർണവില ; വീണ്ടും 45000 കടന്നു

1 min read
Share

 

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില വർധിച്ചു. ഇത് തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തി. ഈ മാസം സ്വർണവിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. കഴിഞ്ഞ നാല് മാസത്തിനിടെ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്ക് കൂടിയാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വർണവില ഇത്രയധികം കുത്തനെ വർധിക്കുന്നത്

 

ഒക്ടോബർ 20 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് വർധിച്ചിച്ച. പവന് ഉയർന്ന് 5600 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5,640 രൂപയാണ്. ഒരു പവന്റെ വില 45,120 രൂപയാണ്. ഒക്ടോബർ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 45,120 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.