മുള്ളൻകൊല്ലിയിൽ കാണാതായ ആളുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി
പുൽപ്പള്ളി : കാണാതായ ആളുടെ മൃതദേഹം പ്രവർത്തിക്കാത്ത ക്വാറിയിൽ കണ്ടെത്തി. മുള്ളൻകൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (48) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ മുതൽ സാബുവിനെ കാണാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരുന്നയാളായിരുന്നു സാബു.
മൃതദേഹം പോസ്റ്റ്മോട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: സിനി. മക്കൾ : ദിയ, ദാൻ, ദയാൽ.