സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില : പവന് 200 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കൂടി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപ കൂടി 44,560 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 5570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4623 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,984 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. രണ്ടുദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച (18.10.2023) യാണ് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നത്.
ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5545 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44360 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുടെയും വര്‍ധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4603 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,824 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. 77 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു. ഇസ്രാഈല്‍-ഫലസ്തീൻ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നത് സ്വര്‍ണവില ഉയരാൻ ഇടയാക്കിയതായി സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം.