September 20, 2024

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു ; പവന് ഒറ്റയടിക്ക് 400 രൂപ കൂടി 44000 ത്തിന് മുകളിൽ

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ ശനി, സ്വർണവില 1120 രൂപയുടെ ഏകദിന കുതിപ്പ് നടത്തിയതിന് ശേഷം നേരിയ തോതിൽ ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്.

 

ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ വില 44000 ത്തിന് മുകളിലേക്കെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50 രൂപ ഉയർന്ന് 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4603 രൂപയുമാണ്.

 

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.