ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
പനമരം : ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫയർ പാർട്ടി മാനന്തവാടി മണ്ഡലം കമ്മിറ്റി പനമരം ടൗണിൽ ഐക്യദാർഢ്യറാലി നടത്തി. സ്വതന്ത്ര ഫലസ്തീനാണ് നീതി, ഇസ്രായേലിനെതിരായ ഫലസ്തീൻ ചെറുത്ത് നിൽപ് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു റാലി. സയിദ് കുടുവ, ജയദേവൻ കീഞ്ഞുകടവ്, റഫീഖ് മാനന്തവാടി, പി.ഷമീമ എന്നിവർ നേതൃത്വം നൽകി.