നീർവാരത്ത് അനധികൃത മദ്യവില്പനക്കാരൻ പിടിയിൽ
പനമരം: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ പനമരം നീര്‍വാരം ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിവന്നിരുന്നയാളെ അറസ്റ്റ് ചെയ്തു. നീര്‍വാരം അരിച്ചിറകാലായില്‍ വീട്ടില്‍ ഷാജി.കെ.യു (46) ആണ് പിടിയിലായത്.
ഇയാളുടെ കൈവശത്തുനിന്നും 500 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 2300/- രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു. ആദിവാസി കോളനികളും മറ്റും കേന്ദ്രീകരിച്ച് സ്ഥിരം മദ്യവില്‍പ്പന നടത്തിവന്നിരുന്ന വ്യക്തിയാണ് ഷാജിയെന്നും, ഇയ്യാള്‍ക്കെതിരെ ധാരാളം പരാതികള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ ജിനോഷ്. പി. ആര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, സനൂപ്, ഡ്രൈവര്‍ സജീവ് കെ കെ എന്നിവരാണ് റെയിഡില്‍ പങ്കെടുത്തത്.