കഞ്ചാവുമായി വയോധികന്‍ പിടിയില്‍
പുല്‍പ്പള്ളി : 125 ഗ്രാം കഞ്ചാവുമായി വയോധികൻ പിടിയിൽ. ചീയമ്പം സ്വദേശി മാധവൻ (60) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷന്‍ എസ് ഐ സി.ആര്‍ മനോജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കബനിഗിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പതിവ്. താഴെയങ്ങാടി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ മുമ്പും ഇയാൾ റിമന്‍ഡില്‍ കഴിഞ്ഞിട്ടുള്ളതാണ്. എസ്.ഐ മനോജ് , സിപിഒ മാരായ സുഭാഷ്, അയ്യപ്പന്‍, രാജേഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.