കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
തൊണ്ടര്‍നാട് : കോറോം മരച്ചുവട് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ ഇരു വാഹനത്തിലേയും യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
ഇന്ന് 4.45 ഓടെയായിരുന്നു അപകടം. കോറോം ഭാഗത്ത് നിന്നും വരികയായിരുന്ന മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ തെന്നി നീങ്ങി മക്കിയാട് ഭാഗത്ത് നിന്നും വരികയായിരുന്ന അധ്യാപകന്‍ സഞ്ചരിക്കുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇരു കാറുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചെങ്കിലും യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.