പനവല്ലിയില്‍ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി
കാട്ടിക്കുളം : പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി. ഇന്ന് രാത്രി 8.15 ഓടെയാണ് കടുവ കുടുങ്ങിയത്. പനവല്ലി പള്ളിക്ക് സമീപം വെച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവയെ പിടികൂടാനായി പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. ജനവാസ മേഖലയില്‍ തന്നെ കടുവ നിലയുറപ്പിച്ചിട്ടും കൂട്ടില്‍ അകപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് രാത്രിയോടെ കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കയറിയത്. വളർത്തുമൃഗങ്ങളെ ആക്രമിച്ചും വീടിനകത്തേക്ക് വരെ ഓടിയടുത്തും പ്രദേശത്ത് ഭീതി പരത്തിയ കടുവയാണ് ഒടുവിൽ കൂട്ടിലായത്.