ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
തലപ്പുഴ : തവിഞ്ഞാല്‍ 43 വാളാട് റോഡില്‍ വെണ്‍മണി പോസ്റ്റ് ഓഫീസിന് സമീപം എസ് എന്‍ ഡി പി മന്ദിരത്തിന് മുന്നില്‍ വലിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നും വാളാടുള്ള കെ എസ് ടി പി പ്ലാന്റിലേക്ക് സിമന്റ് കൊണ്ടുവന്ന വാഹനമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍ പെട്ടത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ബഷീറിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.