ചെറ്റപ്പാലത്ത് മുന്‍ പി.എഫ്.ഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയിഡ്
മാനന്തവാടി : ചെറ്റപ്പാലത്ത് മുന്‍ പിഎഫ് ഐ നേതാവിന്റെ വീട്ടില്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ( ഇഡി ) റെയ്ഡ് നടത്തുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ( പി എഫ് ഐ) യുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പൂഴിത്തറ അബ്ദുള്‍ സമദിന്റെ വീട്ടിലാണ് പരിശോധന നടത്തുന്നത്.
കണ്ണൂരില്‍ നിന്നുള്ള സായുധ സി ആര്‍ പി എഫ് സേനാംഗങ്ങളുടെയും, പോലീസിന്റെയും കനത്ത സുരക്ഷയിലാണ് പരിശോധന.