മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാനന്തവാടി റേഞ്ച് പരിധിയിൽ കൂടുതൽ മയക്കുമരുന്ന് കേസ്സുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണറുടെ നിർദ്ദേശനുസരണം നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായി.
വടകര സ്വദേശികളായ ആയഞ്ചേരി താഴെ കുടുങ്ങാലിൽ വീട്ടിൽ മുഹമ്മദ് സഫീർ ടി. കെ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ 400 ഗ്രാം കഞ്ചാവും 5.55 ഗ്രാം എം.ഡി.എം.എയും, ഇവ കടത്തികൊണ്ടു വരാൻ ഉപയോഗിച്ച KL 12 N 2643 സ്കൂട്ടറും KL 18 Y 4724 ബുള്ളറ്റും പിടിച്ചെടുക്കുകയും, 4 കേസ്സുകളിലായി 6 പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വി കെ മണികണ്ഠൻ പ്രിവൻ്റീവ് ഓഫിസർ സന്തോഷ് കൊമ്പ്രാൻകണ്ടി സിവിൽ എക്സൈസ് ഓഫിസർമാരായ ജിതിൻ പി പി, ചന്ദ്രൻ പി കെ, അരുൺ കെ സി, അഖിൽ കെ എം , വിപിൻ പി, അനൂപ് കെ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.