അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി : ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാറും സംഘവും കോറോം ടൗണില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കളെ പിടികൂടി.
വെള്ളമുണ്ട സ്വദേശികളായ വാരാമ്പറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വാരാമ്പറ്റ ആലമ്പടിക്കല്‍ സാബിത്ത് കെ (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട് അമല്‍ജിത്ത് ടി.ജി (28) എന്നിവരാണ് 37.63 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
അസി.സബ് ഇന്‍സ്പെക്ടര്‍ ഷാജി എം.എ, എസ്‌സിപിഒ കല രഞ്ജിത്, സിപിഒ മാരായ മുസ്തഫ, റോസമ്മ ഫ്രാന്‍സിസ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.