September 20, 2024

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിഞ്ഞ് സ്വര്‍ണവില : വെള്ളി വിലയും കുറഞ്ഞു

1 min read
Share

 

സ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും ഇടിഞ്ഞു. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്‍റെ വില ഇന്ന് 10 രൂപയുടെ ഇടിവോടെ 5490 രൂപയില്‍ എത്തി. മൂന്ന് ദിവസങ്ങളിലായി 45 രൂപയുടെ ഇടിവാണ് വിലയില്‍ ഉണ്ടായത്. പവന് ഇന്ന് 43,920 രൂപയാണ്. 80 രൂപയുടെ ഇടിവ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 11 രൂപയുടെ ഇടിവുണ്ടായി. 5989 രൂപയാണ് വില. പവന് 47,912 രൂപ, 88 രൂപയുടെ ഇടിവ്.

 

ആഗോള തലത്തില്‍ ഔണ്‍സിന് 1916-1921 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

 

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയുടെ ഇടിവോടെ 77.50 രൂപയായി. എട്ട് ഗ്രാം വെള്ളിക്ക് 620 രൂപ. ഇന്നും ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. 1 ഡോളറിന് 83.13 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം നടക്കുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.