ബേഗൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മാനന്തവാടി : തിരുനെല്ലി ബേഗൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഓട്ടോ യാത്രികയായിരുന്ന ബേഗൂര്‍ കോളനിയിലെ ദേവി (86) യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.
കഴിഞ്ഞ 28 ന് റേഷന്‍ കടയില്‍ നിന്നും ഓണക്കിറ്റ് വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മക്കള്‍ :രാജു, ചന്ദ്രന്‍, ബാബു,ബിന്ദു മരുമക്കള്‍: ജയ,രഘു.