September 20, 2024

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന : മൂന്ന് ദിവസം കൊണ്ട് 520 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച്‌ 44,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 5,515 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിരുവോണ ദിവസം പവന് 240 രൂപയുടെ വര്‍ധനവാണുണ്ടായത്.

 

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച്‌ 48,120 രൂപയായിട്ടുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 6,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓണനാളുകളില്‍ സ്വര്‍ണവിലയില്‍ വര്‍ധന പ്രകടമാണ്.

 

ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 80.70 രൂപയും എട്ട് ഗ്രാമിന് 645.60 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,945.10 യുഎസ് ഡോളറായിട്ടുണ്ട്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.