പനമരത്ത് കോഴി ഫാഫിന് തീപിടിച്ച് ഭാഗീകമായി കത്തിനശിച്ചു
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് വാർഡ് 22 ൽ പെട്ട കാപ്പുംകുന്ന് റഹിം മൻസിൽ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് തീ പിടിച്ചു. ഷെഡും വയറിംഗും ഭാഗികമായി കത്തി നശിച്ചു.
ഒരു ദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡിൽ ഉണ്ടായിരുന്നത്. സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ് അസി. സ്റ്റേഷൻ ഓഫീസർ ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള അഗ്നി രക്ഷാ സേനയാണ് തീ അണച്ചത്.