കുഴിനിലം ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
മാനന്തവാടി : കുഴിനിലം ചെക്ക് ഡാമിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കൊല്ലംപറമ്പില്‍ ജോര്‍ജ്ജിന്റേയും, മോളിയുടേയും മകന്‍ ഗോഡ് വിന്‍ (20) ആണ് മരിച്ചത്.
ബംഗളൂരില്‍ നെഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ഗോഡ് വിന്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.