അബ്കാരി കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി
തലപ്പുഴ: തലപ്പുഴ പോലീസ് 2010 ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. പേരിയ ചുള്ളി കൈരങ്കോട്ട് സഹദേവൻ (55) നെയാണ് തലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ് അരുൺ ഷായും സംഘവും അറസ്റ്റ് ചെയ്തത്.
2010 ൽ വീടിന്റെ പരിസരത്ത് നിന്നും ആറ് ലിറ്ററോളം ചാരായം പിടികൂടിയ സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതിയായ സഹദേവൻ അന്ന് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. എ.ആർ സനിൽ, വത്സ കുമാർ, ജിതേഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.