September 20, 2024

യു.പി വിഭാഗം വിദ്യാർഥികളെ വിദ്യാ വാഹിനി വാഹനത്തിൽ കയറ്റുന്നില്ലെന്ന് പരാതി

1 min read
Share

 

പനമരം : യു.പി വിഭാഗത്തിൽ പഠിക്കുന്ന പ​ട്ടി​ക​വ​ർ​ഗ വിദ്യാർഥികളെ ​വിദ്യാവാഹിനിയുടെ വാഹനത്തിൽ കയറ്റുന്നില്ലെന്ന് പരാതി. പനമരം ഗവ.ഹൈസ്ക്കൂളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 15 -ഓളം വിദ്യാർഥികളെയാണ് സ്കൂളിലേക്കെത്തിച്ച് തിരിച്ചു കൊണ്ടുപോവുന്ന വിദ്യാവാഹിനിയുടെ വാഹനത്തിൽ കയറ്റുന്നില്ലെന്ന പരാതി ഉയരുന്നത്. അഞ്ചുകുന്നിലെ ബസ്തിക്കവല, പാലുകുന്ന് കണ്ണോട്ടിക്കുന്ന് കോളനിക്കാരായ രക്ഷിതാക്കളാണ് വിദ്യാ വാഹിനിക്കെതിരെ പരാതിപ്പെടുന്നത്.

 

കോളനിയിലെ എട്ടുമുതൽ പത്താം ക്ലാസ്സ് വരെയുള്ള ഇവരുടെ മുതിർന്ന സഹോദരങ്ങളെ ഇതേ സ്കൂളിലേക്ക് വാഹനത്തിൽ കൊണ്ടുപോവുന്നുണ്ട്. എന്നാൽ ചെറിയ കുട്ടികളായിട്ടും വിദ്യാ വാഹിനിയിൽ കയറ്റുന്നില്ല. അന്വേഷിച്ചപ്പോൾ യു.പി വിഭാഗം കുട്ടികളെ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പിസ്കൂളിലേക്കെ കൊണ്ടുപോവാൻ സാധിക്കൂ എന്നാണ് അധികാരികളുടെ മറുപടിയെന്ന് രക്ഷിതാക്കളായ സൗമ്യ ബിജു, പി.എം രമ്യ, ഷൈല സജി എന്നിവർ പറഞ്ഞു. ലിസ്റ്റിൽ പേരുണ്ടെങ്കിൽ വാഹനത്തിൽ കയറ്റാൻ തയ്യാറാണെന്നാണ് വിദ്യാ വാഹിനി ഡ്രൈവർ നൽകിയ മറുപടി. വിദ്യാർഥികൾക്കായി ട്രാവലറും, ജീപ്പും പദ്ധതിപ്രകാരം ഓടുന്നുണ്ട്. എങ്കിലും രാവിലെയും വൈകീട്ടും രക്ഷിതാക്കൾ ഇവരെയും കൂട്ടി നടന്ന് സ്കൂളിലേക്ക് സ്വയം കൊണ്ടുപോവേണ്ട ഗതികേടാണ്.

 

കഴിഞ്ഞ വർഷമെല്ലാം എല്ലാ കുട്ടികളെയും വാഹനത്തിൽ കൊണ്ടുപോയിരുന്നു. മൂത്ത സഹോദരങ്ങളോടൊപ്പം സ്കൂളിൽ അയക്കാൻ ഭയപ്പെടേണ്ട. എന്നാൽ ചെറിയ കുട്ടികളെ മറ്റൊരു സ്കൂളിൽ ചേർത്തണമെന്നത് അന്യായമാണെന്ന് ഇവർ പറയുന്നു. ഏത് സ്കൂളിൽ പഠിക്കാനും അവകാശമില്ലെ എന്ന ചോദ്യവും ഉയർത്തുകയാണ്.

 

പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്തു ​നി​ന്ന്​ സ്കൂ​ളി​ൽ പോ​യ്​​വ​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​ വ​ന്ന ഗോ​ത്രസാ​ര​ഥി പ​ദ്ധ​തി ഈ അ​ധ്യ​യ​ന വ​ർ​ഷം മു​ത​ലാ​ണ് പു​ന​ർ​നാ​മ​ക​ര​ണം ചെയ്ത് വിദ്യാവാഹിനി എന്നാക്കിയത്. പ​ട്ടി​ക​വ​ർ​ഗ വിഭാഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂളുക​ളി​ൽ ​നി​ന്നു​ള്ള കൊഴിഞ്ഞു​ പോ​ക്ക് ത​ട​യാ​നും അവ​രെ പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ താൽ​പ​ര്യ​മു​ള്ള​വ​രാ​ക്കി മാ​റ്റാ​നു​മാ​ണ് പദ്ധതി. തു​ട​ക്ക​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്രവ​ർ​ത്തി​ച്ച പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രു​ന്നു. എന്നാൽ 2020-21 അ​ധ്യ​യ​ന വർഷം മു​ത​ൽ ന​ട​ത്തി​പ്പ് തദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ ഏൽ​പി​ച്ചതോടെ പ​ദ്ധ​തി ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​യിരുന്നു.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.