September 20, 2024

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍ മരിച്ചു

1 min read
Share

 

പുല്‍പ്പള്ളി : ആഗസ്റ്റ് 12 ന് പുല്‍പ്പള്ളി ചെറ്റപ്പാലത്ത് വെച്ചുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ചെറ്റപ്പാലം പുല്യാട്ടേല്‍ കുര്യാച്ചന്‍ (67) ആണ് മരിച്ചത്.

 

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് അപകടം നടന്നത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: സാലി. മക്കള്‍: നീരുജ, അമൃത, അഞ്ചന. മരുമക്കള്‍: ബിജോയ്, നോബി, ഷാന്റോ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.