September 20, 2024

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില 

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്.

 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4493 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 77 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.