പെരിക്കല്ലൂരിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവ്, മരക്കടവ് അതിര്‍ത്തിഭാഗങ്ങളില്‍ എക്‌സൈസിന്റെ പരിശോധന ശക്തമാക്കി. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് കേരള എക്‌സൈസ് മൊബെല്‍ ഇന്റര്‍ വെന്‍ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും ബത്തേരി റെയിഞ്ച് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയതില്‍ അരക്കിലോ കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ അഭിലാഷ്.എം (22) ആണ് പിടിയിലായത്.
കബനി പുഴ കടന്ന് കര്‍ണ്ണാടകയിലെ ബൈര കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ പോയി കഞ്ചാവ് വാങ്ങി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലുകളും ബത്തേരി റെയിഞ്ചില്‍ എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.