ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് : വയനാടിന് ഇരട്ട സ്വര്‍ണ്ണം
നടവയൽ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് രണ്ട് സ്വര്‍ണ്ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈ കിക്ക് വിഭാഗത്തില്‍ ആല്‍ഫിയ സാബുവും, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സുറുമി ജിമ്മിയുമാണ് ദേശീയ ചാമ്പ്യന്‍മാരായത്. ഇരുവരും നടവയല്‍ ജി.ജി കളരി സംഘാംഗങ്ങളാണ്.
നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആല്‍ഫിയ നടവയല്‍ കോയിക്കാട്ടില്‍ സാബു – ബിജി ദമ്പതികളുടെ മകളാണ്.
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സുറുമി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടവയല്‍ വെളുത്തേടത്ത് പറമ്പില്‍ ജിമ്മി ജോസഫിന്റെയും ദീപയുടെയും മകളാണ്.
ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണന്‍ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരം കാര്യവട്ടത്തായിരുന്നു ദേശീയ ചാമ്പ്യന്‍ഷിപ്പ്.