September 20, 2024

സംസ്ഥാനത്ത് നാലു ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

1 min read
Share

 

നാലു ദിവസമായുള്ള വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച്‌ 43,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 5,465 രൂപയായിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 43,640 രൂപയായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ 480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച്‌ 47,696 രൂപയായി. ഗ്രാമിന് 11 രൂപ വര്‍ധിച്ച്‌ 5,962 രൂപയാണ് വിപണി വില.

 

ഇന്ന് വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 76.20 രൂപയും എട്ട് ഗ്രാമിന് 609.60 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 1,913.83 യുഎസ് ഡോളറായിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.