പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുല്‍പ്പള്ളി : ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗങ്ങളില്‍ നടത്തി പരിശോധനയില്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് 200 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയിലായി.
കോഴിക്കോട് മുക്കം കുമാരനല്ലൂര്‍ സ്വദേശി ചേപ്പാലി വീട്ടില്‍ സി. യൂനസ് (45) ആണ് പിടിയിലായത്.
സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍ എം.എ സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി ശിവന്‍, വിനോദ് പി.ആര്‍, ഷെഫീഖ്. എം.ബി, ബാബു ആര്‍.സി എന്നിവരും ഉണ്ടായിരുന്നു.