സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. അടുത്തയിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണ് ഇപ്പോൾ സ്വർണ വില. പവന് 43,960 രൂപയാണ് വില. ഗ്രാമിന് 5, 495 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,040 രൂപയായിരുന്നു വില.
മൂന്നു ദിവസമായി ഒരേ നിരക്കിൽ തുടർന്ന ശേഷം ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. പവന് 44,040 രൂപയും ഗ്രാമിന് 5,505 രൂപയുമായിരുന്നു ഇന്നലെ വില. ഓഗസ്റ്റ് ഒന്നിന് പവന് 44,320 രൂപയായിരുന്നു. ഈ ഉയർന്ന നിരക്കിൽ നിന്നാണ് പിന്നീട് വില ഇടിഞ്ഞത്. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ 43,960 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക് ജൂലൈ മൂന്നിനായിരുന്നു രേഖപ്പെടുത്തിയത്. പവന് 43,240 രൂപയായി ആണ് വില ഇടിഞ്ഞത്. ജൂണിൽ പവന് 14,00 രൂപ കുറഞ്ഞിരുന്നു. ജൂൺ രണ്ടിനായിരുന്നു ജൂണിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 44,800 രൂപയായിരുന്നു വില. പിന്നീട് ജൂൺ 29ന് പവന് 43,080 രൂപയിലേക്ക് വില ഇടിഞ്ഞു.